വ​ണ്ടൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Friday, October 7, 2022 12:31 AM IST
ക​രു​വാ​ര​കു​ണ്ട്: ന​വം​ബ​ർ എ​ട്ടു മു​ത​ൽ 11 വ​രെ തി​യ​തി​ക​ളി​ൽ തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വ​ണ്ടൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. 2009ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് തു​വ്വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ണ്ടൂ​ർ ഉ​പ​ജി​ല്ലാ ത​ല സ്കൂ​ൾ ക​ലോ​ൽ​സ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്.

ന​വം​ബ​ർ എ​ട്ട് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യു​ള്ള തി​യ​തി​ക​ളി​ലാ​ണ് ക​ലോ​ൽ​സ​വം ന​ട​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വാ​ഗ​ത സം​ഘം രൂ​പ​വ​ൽ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ.​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ എ.​അ​പ്പു​ണ്ണി ക​ലോ​ൽ​സ​വ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ചോ​ക്കാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഷൗ​ക്ക​ത്ത്, ബി​പി​സി എം.​മ​നോ​ജ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​സു​നി​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷൗ​ക്ക​ത്ത​ലി, വ​ർ​ണം സു​കു​മാ​ര​ൻ, ക​രി​ന്പി​ൽ ഫി​റോ​സ് ഖാ​ൻ, ടി.​എ.​ജ​ലീ​ൽ, വി.​ജ​സീ​ന, എ​ൻ.​പി.​നി​ർ​മ​ല, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, പി.​ടി.​എ, എ​സ്എം​സി അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്വാ​ഗ​ത സം​ഘം ചെ​യ​ർ​പേ​ഴ്സ​ണാ​യി തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി പ്രി​ൻ​സി​പ്പ​ൽ കെ.​സു​നി​ത എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.