ജെം​സ് കോ​ളജ് ത്രി​ദി​ന ശി​ല്പ​ശാ​ല സംഘടിപ്പിച്ചു സം​ഘ​ടി​പ്പി​ച്ച്
Friday, October 7, 2022 12:31 AM IST
രാ​മ​പു​രം: സ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ്രാ​ഥ​മി​ക രീ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച് ജെംസ് കോളജ് സോ​ഷ്യ​ൽ വ​ർ​ക്ക് ആ​ൻ​ഡ് സോ​ഷ്യോ​ള​ജി പി​ജി ഡി​പ്പാ​ർ്ട്ട്മെ​ന്‍റ്. കോ​ളേ​ജ് ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കുഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ എം.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോള​ജ് അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ.​ബി​ജി ഉ​ണ്ണീ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്് മേ​ധാ​വി ഡോ.​കെ.​അ​രു​ണ്‍, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​എ​സ്.​ത​ൻ​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.