ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Friday, October 7, 2022 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി​ക്കെ​തി​രെ യു​വ​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് ഇ​ത്ത​രം സാ​മൂ​ഹി​ക തിന്മക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു കൊ​ള​ത്തൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും നാ​ഷ​ണ​ൽ ക്ല​ബ്ബ് കൊ​ള​ത്തൂ​രി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ദ്ധാ​വ് ക​പ്പ് 2022 എ​ന്ന പേ​രി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും.

കൊ​ള​ത്തൂ​ർ ഓ​ണ​പ്പു​ട ട​റ​ഫി​ൽ വ​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​നു യോ​ദ്ധാ​വ് ക​പ്പ് 2022 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം മ​ല​പ്പു​റം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ബി​നു കു​മാ​ർ നി​ർ​വ​ഹി​ക്കും. ടൂ​ർ​ണ​മെ​ന്‍റിന്‍റെ ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ് കു​മാ​ർ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ടൂ​ർ​ണ​മെന്‍റിൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ടീ​മു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യ്ക്കു കൊ​ള​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.