ല​ഹ​രി​ക്കെ​തി​രേ ഫ്ളാ​ഷ് മോ​ബു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 7, 2022 12:33 AM IST
മ​ഞ്ചേ​രി: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഫ്ളാ​ഷ് മോ​ബ് ശ്ര​ദ്ധേ​യ​മാ​യി. മ​ഞ്ചേ​രി എം​എം വൈ​എ​ച്ച്എ​സ് എ​സി​ലെ സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, ജെ​ആ​ർ​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ന്‍റിൽ ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രെ ബോ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മു​യ​ർ​ത്തി റാ​ലി​യാ​യി​ട്ടാ​ണ് ന​ഗ​ര​ത്തി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ബ​സ് സ്റ്റാന്‍റിലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥിക​ളു​ടെ ല​ഹ​രി വി​രു​ദ്ധ ഗാ​നം, സ്കി​റ്റ് എ​ന്നി​വ​യും അ​ര​ങ്ങേ​റി. സ​മാ​പ​ന പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡന്‍റ് അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


​പ്രി​ൻ​സി​പ്പ​ൽ സ്വാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ൻ​വ​ർ ശ​ക്കീ​ൽ, അ​ബ്ദു​ൽ റ​സാ​ഖ്, അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഫി​റോ​സ്, എ.​സ​ലീ​ന, എം.​എ.​ഇ​ർ​ഷാ​ദ് പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് ഓ​ഫീ​സ​ർ ദി​പ, നി​ഹ എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.