30 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, October 7, 2022 12:33 AM IST
കാ​ളി​കാ​വ്: വീ​ട്ടി​ലും സ്കൂ​ട്ട​റി​ലും വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വ​ച്ച 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. മ​ന്പാ​ട്ടു​മൂ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി കോ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​ക്കാ​രെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും വ്യാ​പ​ക​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യും തു​ട​ർ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ൻ അ​റി​യി​ച്ചു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.