ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത​ല - ത​രി​ശ് റോ​ഡ് കു​ള​മാ​യി
Friday, October 7, 2022 12:33 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ഴ​ക്കേ​ത​ല - ത​രി​ശ് റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി.​റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ​തി​നാ​ൽ ഇ​ത് വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി.

പ​ല​പ്പോ​ഴും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്. ഇ​തു വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്. റോ​ഡ് ത​ക​ർ​ച്ച​ക്ക് കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.