പ​യ്യ​നാ​ട് ബ​സ് അ​പ​ക​ടം: ദു​ര​ന്തം ഒ​ഴി​വാ​യി
Friday, October 7, 2022 12:33 AM IST
മ​ഞ്ചേ​രി: പ​യ്യ​നാ​ട് ചോ​ല​ക്ക​ലി​ൽ സ്വ​കാ​ര്യ​ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​രു​വാ​ര​ക്കു​ണ്ട് ഭാ​ഗ​ത്ത് നി​ന്നും മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ പെ​യ്ത​തി​നാ​ൽ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ അ​ഴു​ക്ക് ചാ​ലി​ലേ​ക്ക് ബ​സി​ന്‍റെ ഒ​രു ഭാ​ഗം ച​രി​യു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ബ​സ് നി​ന്ന​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു​വെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.