ജു​വ​നൈ​ൽ പ്ര​മേ​ഹം: അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
Tuesday, November 22, 2022 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ "ക്രി​യ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​എം​എ​യു​ടെ​യും എ​ൻ​ഡോ ഡ​യ​ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ൾ​ക്കു​ണ്ടാ​വു​ന്ന പ്ര​മേ​ഹം സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കും.

ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​ഹ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​വ​രാ​ണ്. സ്കൂ​ളു​ക​ളി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്കു​ന്ന​തി​നോ ഇ​വ സൂ​ക്ഷി​ക്കു​ന്ന​തി​നോ സം​വി​ധാ​ന​മി​ല്ലാ​ത്ത​തും മി​ക്ക അ​ധ്യാ​പ​ക​ർ​ക്കും ഇ​തു സം​ബ​ന്ധി​ച്ച അ​വ​ബോ​ധ​മി​ല്ലാ​ത്ത​തും

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ’ക്രി​യ’ അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 24ന് ​രാ​വി​ലെ 9.30 മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹാ​ളി​ലാ​ണ് ശി​ൽ​പ​ശാ​ല ന​ട​ക്കു​ന്ന​ത്. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​കെ.​എം. അ​നീ​ഷ് അ​ഹ​മ്മ​ദ് നേ​തൃ​ത്വം ന​ൽ​കും. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ജു​വ​നൈ​ൽ പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.