തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് സ്വീ​ക​ര​ണം
Tuesday, November 22, 2022 12:16 AM IST
നി​ല​ന്പൂ​ർ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. പോ​രാ​ളി​ക​ൾ​ക്ക് സ്നേ​ഹാ​ദ​ര​വ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ഫ്ഐ​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ​യാ​ണ് കാ​ലാ​ല​യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​ത്തി​നു വ​ഴി​തെ​ളി​ച്ച​തെ​ന്ന് വി.​എ​സ് ജോ​യ് പ​റ​ഞ്ഞു, എ​സ്എ​ഫ്ഐ​യ്ക്ക് കാ​ന്പ​സ് കോ​ട്ട​ക​ളാ​ണ് വേ​ണ്ട​ത്.എ​ന്നാ​ൽ കാ​ന്പ​സു​ക​ളി​ൽ സ​മാ​ധാ​നം പു​ല​ര​ണ​മെ​ന്നാ​ണ് കെഎസ്‌യു​വി​ന്‍റെ എ​ക്കാ​ല​ത്തെ​യും നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​യാ​സ് മു​ക്കോ​ളി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബാ​ബു മോ​ഹ​ന​ക്കു​റ​പ്പ്, ഡി​സി​സി സെ​ക്ര​ട്ട​റി ഹാ​രീ​സ് ബാ​ബു ചാ​ലി​യാ​ർ, അ​ഡ്വ. ഷെ​റി ജോ​ർ​ജ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, എം.​കെ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.