കേ​ര​ളോ​ത്സ​വം നി​ർ​ത്തി​വ​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Wednesday, November 23, 2022 12:08 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വം നി​ർ​ത്തി വെ​ച്ച ന​ട​പ​ടി​ക്കെ​തി​രെ സ​ത്യ​ഗ്ര​ഹ സ​മ​ര​വു​മാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച്ച​യാ​ണ് കേ​ര​ളോ​ത്സ​വം നി​ർ​ത്തി വെ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ളോ​ത്സ​വം നി​ർ​ത്തി​വ​ച്ച​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്തി​നും കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര മാ​ർ​ഗ്ഗ​വു​മാ​യി എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ക്ല​ബ് രം​ഗ​ത്ത് വ​ന്ന​ത്. കേ​ര​ളോ​ത്സ​വം പു​ന​രാ​രം​ഭി​ക്കു​ക, ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രെ പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ഷേ​ധി​ക്കു​ന്ന​തി​നു​ള്ള ചി​ല​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണ് കേ​ര​ളോ​ത്സ​വം നി​ർ​ത്തി വെ​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​സാം ആ​ലു​ങ്ങ​ൽ, ക്ല​ബ് സെ​ക്ര​ട്ട​റി റ​ജീ​സ്, ജം​ഷീ​ദ്, റി​ഷി​ൻ, നി​യാ​സ്, ദി​ൽ​ഷാ​ദ് എ​ന്നി​വ​രാ​ണ് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.