സ​ർ​ക്കാ​ർ വ​ഞ്ച​ന​യ്ക്കെ​തി​രേ നീ​തി​സ​മ​രം
Wednesday, November 23, 2022 12:08 AM IST
നി​ല​ന്പൂ​ർ: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​ക്കെ​തി​രെ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി​ഇ​ഒ) നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് നീ​തി സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു. പെ​ൻ​ഷ​ൻ ഇ​ൻ​സെ​ന്‍റീ​വ് കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ന​ട​ത്തു​ക, ജീ​വ​ന​ക്കാ​രു​ടെ ഡിഎ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, സ​ഹ​ക​ര​ണ റി​സ്ക് ഫ​ണ്ടി​ന്‍റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മു​സ്ലീം ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച.്ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഇ.​ഒ. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ പു​ത്ത​ൻ​പീ​ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി​യു സം​സ്ഥാ​ന നേ​താ​വ് കെ.​ടി. കു​ഞ്ഞ​ൻ, മു​സ്ത​ഫ കാ​ളി​കാ​വ്, മു​ജീ​ബ് ക​രു​ളാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി.​റ​മീ​സ്, റി​യാ​സ് വ​ഴി​ക്ക​ട​വ്, അ​ബ്ബാ​സ് മൂ​ത്തേ​ടം, റാ​ഫീ​യ എ​രു​മ​മു​ണ്ട, റി​യാ​സ് ക​രു​വാ​ര​കു​ണ്ട്, ഉ​മ്മ​ർ കാ​ളി​കാ​വ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.