റവന്യൂ ജില്ലാ കായികമേള: സ്വർണക്കുതിപ്പ്
Friday, November 25, 2022 12:06 AM IST
തേ​ഞ്ഞി​പ്പ​ലം: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​ന​ത്തി​ൽ ഐ​ഡി​യ​ൽ ക​ട​ക​ശേ​രി​യു​ടെ കു​തി​പ്പി​ൽ എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല​യു​ടെ മു​ന്നേ​റു​ന്നു. 26 സ്വ​ർ​ണ​വും പ​ത്തു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മ​ട​ക്കം 171 പോ​യി​ന്‍റു​ക​ൾ നേ​ടി എ​ട​പ്പാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 14 സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം116 പോ​യി​ന്‍റു​ക​ളു​മാ​യി തി​രൂ​ർ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. നാ​ലു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 51.5 പോ​യി​ന്‍റു​ക​ളു​മാ​യി കി​ഴി​ശേ​രി ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സ്കൂ​ളു​ക​ളി​ൽ ഐ​ഡി​യ​ൽ ക​ട​ക​ശേ​രി ത​ന്നെ​യാ​ണ് മു​ന്നി​ൽ. 23 സ്വ​ർ​ണ​വും പ​ത്തു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 149 പോ​യി​ന്‍റാ​ണ് അ​വ​ർ ഇ​തു​വ​രെ വാ​രി​ക്കൂ​ട്ടി​യ​ത്. ഒ​ന്പ​തു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വു​മ​ട​ക്കം 60 പോ​യി​ന്‍റു​മാ​യി

കെഎച്ച്എം​എ​ച്ച്എ​സ് ആ​ല​ത്തി​യൂ​രാ​ണ് (തി​രൂ​ർ ഉ​പ​ജി​ല്ല) ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നു സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം 40 പോ​യി​ന്‍റു​മാ​യി ആ​ർ​എം​എ​ച്ച്എ​സ് മേ​ലാ​റ്റൂ​ർ (മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ല) മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ക്കാ​ർ (സ്കൂ​ൾ): ഐ​ഡി​യ​ൽ ഇ​എ​ച്ച്എ​സ്എ​സ് ക​ട​ക​ശേ​രി (എ​ട​പ്പാ​ൾ)- 149 പോ​യി​ന്‍റ് കെഎ​ച്ച്എം​എ​ച്ച്എ​സ് ആ​ല​ത്തി​യൂ​ർ (തി​രൂ​ർ) - 60 ആ​ർ​എം​എ​ച്ച്എ​സ് മേ​ലാ​റ്റൂ​ർ (മേ​ലാ​റ്റൂ​ർ) - 40

സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം (മ​ങ്ക​ട)- 28. ന​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സ് തി​രു​നാ​വാ​യ(​തി​രൂ​ർ) - 24

ആ​ദ്യ അ​ഞ്ച് ഉ​പ​ജി​ല്ല: എ​ട​പ്പാ​ൾ- 171, തി​രൂ​ർ- 116, കി​ഴി​ശേ​രി- 51.5, മേ​ലാ​റ്റൂ​ർ- 50, മ​ങ്ക​ട- 49.