ജു​വ​നൈ​ൽ പ്ര​മേ​ഹം: അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Friday, November 25, 2022 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ടൈ​പ്പ് വ​ണ്‍ ഡ​യ​ബ​റ്റി​സ്(​ജു​വ​നൈ​ൽ പ്ര​മേ​ഹം) ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ ന​ൽ​കേ​ണ്ട പ​രി​ച​ര​ണ​വും ക​രു​ത​ലും സം​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘ക്രി​യ’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ൻ​ഡോ ഡ​യ​ബി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ​യു​ടെ​യും മു​ദ്ര എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി​യ​ത്്. ജു​വ​നൈ​ൽ പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ ശി​ൽ​പ്പ​ശാ​ല​യാ​ണി​ത്. ജു​വ​നൈ​ൽ പ്ര​മേ​ഹ ബാ​ധി​ത​രി​ൽ 90 ശ​ത​മാ​നം കു​ട്ടി​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ഇ​ൻ​സു​ലി​ൻ എ​ടു​ക്കേ​ണ്ട ഇ​ത്ത​രം കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ ഇ​തി​നു സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. സ്കൂ​ളി​ൽ പ​ല​രും ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ ഇ​ൻ​സു​ലി​ൻ എ​ടു​ക്കാ​റി​ല്ല. ഇ​തു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. സീ​നി​യ​ർ എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​അ​നീ​ഷ് അ​ഹ​മ്മ​ദ്, ഡ​യ​റ്റീ​ഷ​ൻ സു​ധ ശ്രീ​ജേ​ഷ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
ശി​ൽ​പ്പ​ശാ​ല പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹാ​ളി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.