ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു
Sunday, November 27, 2022 3:43 AM IST
മേ​ലാ​റ്റൂ​ർ: പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പ്, ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നു​ദി​വ​സ​ത്തെ പ്ര​കൃ​തി പ​ഠ​ന ക്യാ​ന്പി​ൽ മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ (എ​സ്പി​സി) പ​ങ്കെ​ടു​ത്തു.  കാ​ടി​നെ​യും കാ​ട്ടു​വി​ഭ​വ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും അ​ടു​ത്ത​റി​യാ​ൻ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഉ​ൾ​ക്കാ​ടു​ക​ളി​ലൂ​ടെ ട്ര​ക്കിം​ഗ്് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ക്ഷി​നി​രീ​ക്ഷ​ണം കേ​ഡ​റ്റു​ക​ളി​ൽ അ​ത്ഭു​ത​വും കൗ​തു​ക​വു​മു​ണ​ർ​ത്തി. ത​ട്ടേ​ക്കാ​ടി​ന്‍റെ ച​രി​ത്രം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം, കേ​ര​ള​ത്തി​ലെ നാ​ഷ​ണ​ൽ പാ​ർ​ക്കു​ക​ൾ, പ​ക്ഷി​ക​ൾ, ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ   എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഒൗ​സേ​പ്പ്, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രാ​യ പി.​എം.​ഐ​പ്പ്, സു​ധി​ൻ, അ​ജി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ശ​ല​ഭോ​ദ്യാ​നം, ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ട് എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്യാ​ന്പി​ൽ 44 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​സു​ഗു​ണ പ്ര​കാ​ശ്, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​സ്.​ഷാ​രോ​ണ്‍ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ശ​ശി​കു​മാ​ർ, എം.​ആ​ർ.​പ്ര​വി​ത, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ നി​ഥി​ൻ ആ​ന്‍റ​ണി, ഇ.​സ്മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.