കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി ഒരു കിലോ സ്വ​ർ​ണം ക​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Monday, November 28, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​രു കി​ലോ സ്വ​ർ​ണം കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ താ​ഴെ​ക്കോ​ട് കാ​പ്പു​മു​ഖ​ത്ത് വ​ച്ചാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ആ​യി​ഷ മ​ൻ​സി​ലി​ൽ വ​സീ​മു​ദീ​ൻ, താ​മ​ര​ശേ​രി സ്വ​ദേ​ശി ക​രി​ന്പ​ന​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ അ​ല​വി, എ​സ്ഐ യാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
യു​എ​ഇ​യി​ൽ നി​ന്നു കോ​യ​ന്പ​ത്തൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ വ​സീ​മു​ദീ​നെ മു​ഹ​മ്മ​ദ് സാ​ലി കോ​യ​ന്പ​ത്തൂ​രി​ൽ പോ​യി കാ​റി​ൽ കൊ​ണ്ടു​വ​ര​വെ​യാ​ണ് താ​ഴെ​ക്കൊ​ട് കാ​പ്പു​മു​ഖ​ത്ത് വ​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ്വ​ർ​ണം മൂ​ന്നു ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് വ​സി​മു​ദീ​ൻ ഗ​ൾ​ഫി​ൽ നി​ന്നു കൊ​ണ്ടു​വ​ന്ന​ത്. സി​ഐ അ​ല​വി, എ​സ്ഐ യാ​സ​ർ എ​ന്നി​വ​രെ കൂ​ടാ​തെ എ​എ​സ്ഐ വി​ശ്വം​ഭ​ര​ൻ, എ​സ്‌​സി​പി​ഒ ജ​യ​മ​ണി, കെ.​എ​സ് ഉ​ല്ലാ​സ്, സി​പി​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​ജീ​ർ, ഷ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.