103 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, November 28, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബം​ഗ​ളൂ​രു​വി​ൽ നി​ന്നു കാ​ർ മാ​ർ​ഗം മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്കു ക​ട​ത്തി​യ 103 ഗ്രാം ​എം​ഡി​എം​എയു​മാ​യി ര​ണ്ടു പേ​ർ പാ​ണ്ടി​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി ല​ഹ​രി​ക്ക​ട​ത്ത് കേ​സു​ക​ളി​ലും വ​ധ​ശ്ര​മ​ക്കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​യ കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി പ​ള്ളി​യാ​ൽ​തൊ​ടി ഉ​മ്മ​ർ ഫാ​റൂ​ഖ് (41), പ​ട്ടി​ക്കാ​ട് വ​ല​ന്പൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​മീ​ൽ(29) എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട് ടൗ​ണി​നു സ​മീ​പം മേ​ലാ​റ്റൂ​ർ റോ​ഡി​ൽ രാ​ത്രി​യി​ൽ പാ​ണ്ടി​ക്കാ​ട് സി​ഐ റ​ഫീ​ഖ്, എ​സ്ഐ അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​മ്മ​ർ ഫാ​റൂ​ഖി​ന്‍റെ കാ​ലി​ൽ സെ​ല്ലോ​ടേ​പ്പ് ചു​റ്റി അ​തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.
മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഉ​മ്മ​റി​ന്‍റെ ല​ഹ​രി​ക്ക​ട​ത്തു സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എ​സ്പി അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​ക്കാ​ട് സി​ഐ റ​ഫീ​ഖ്, എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ സ​ലാം, സു​നീ​ഷ്കു​മാ​ർ, എ​എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ രാ​ജേ​ഷ്, എ​സ്‌​സി​പി​ഒ ഷൈ​ലേ​ഷ് ജോ​ണ്‍, ജ​യ​ൻ, സ​ന്ദീ​പ്, ജ​യ​ൻ, അ​രു​ണ്‍, ര​ജീ​ഷ്, എ​ന്നി​വ​രും ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.