സം​സ്ഥാ​ന​ത​ല ക​ലാ ഉ​ത്സ​വ് സ​മാ​പി​ച്ചു
Monday, November 28, 2022 12:25 AM IST
മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ക​ലാ​ഉ​ത്സ​വ് മ​ല​പ്പു​റ​ത്തു സ​മാ​പി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​ക്കീം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 2023 ജ​നു​വ​രി​യി​ൽ ഭു​വ​നേ​ശ്വ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ലാ​ഉ​ത്സ​വി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നു പ​ങ്കെ​ടു​ക്കേ​ണ്ട ക​ലാ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് സം​സ്ഥാ​ന​ത​ല ക​ലാ​ഉ​ത്സ​വ് സം​ഘ​ടി​പ്പി​ച്ച​ത്.
മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗേ​ൾ​സ് ആ​ൻ​ഡ് ബോ​യ്സി​ലും ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​ത്തു വേ​ദി​ക​ളി​ക​ളി​ലാ​യി പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആ​ണ്‍,പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ 280 കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ദേ​ശീ​യ ക​ലാ​ഉ​ത്സ​വ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി പ​ത്തി​ന​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത​ല ക​ലാ​ഉ​ത്സ​വ് അ​ര​ങ്ങേ​റി​യ​ത്. ശാ​സ്ത്രീ​യ നാ​ടോ​ടി നൃ​ത്ത​യി​ന​ങ്ങ​ൾ, നാ​ട​കം, ശാ​സ്ത്രീ​യ സം​ഗീ​തം, പ​ര​ന്പ​രാ​ഗ​ത സം​ഗീ​തം, ഉ​പ​ക​ര​ണ സം​ഗീ​തം, ചി​ത്ര​ര​ച​ന എ​ന്നി​വ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.  ച​ട​ങ്ങി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്രീ​തി എം. ​കു​മാ​ർ പ്രോ​ഗ്രാം വി​ശ​ദീ​ക​രി​ച്ചു.
സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ര​ത്നാ​ക​ര​ൻ, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം അ​ഡീ​ഷ​ണ​ൽ സ്റ്റേ​റ്റ് പ്രൊ​ജ​ക്ട്് ഡ​യ​റ​ക്ട​ർ​മാ​രാ​യ ആ​ർ. എ​സ് ഷി​ബു, കെ.​എ​സ് ശ്രീ​ക​ല, ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി. ​സു​രേ​ഷ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​പി ര​മേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​മ​ഗ്ര​ശി​ക്ഷ​യു​ടെ​യും ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.