തിരൂർ: രക്ഷിതാക്കളുടെയും അധ്യാപകരുടെയും മത്സരങ്ങൾക്കുള്ള വേദിയായി കലോത്സവങ്ങളെ കാണരുതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ. തിരൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാമേളകൾ കുട്ടികളുടേതായി മാറണമെന്നും സർഗാത്മകതയിലൂടെ ഒരുമയുണ്ടാകണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കളക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
തിരൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പടെ 16 വേദികളിലായാണ് അഞ്ചു ദിനങ്ങളിലായി മത്സരങ്ങൾ നടക്കുന്നത്. ആദ്യദിനം 77 സ്റ്റേജിതര മത്സരങ്ങളാണ് പൂർത്തിയായത്. വിവിധ വേദികളിലായി ബാൻഡ് മേളം, ചെണ്ടമേളം, കഥകളി, ചവിട്ടുനാടകം, യക്ഷഗാനം എന്നിവയും അരങ്ങേറി.
തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, സി.ഒ ശ്രീനിവാസൻ, വി. ശാലിനി, പി. പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, നഗരസഭ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസൽ എടശേരി, ഇ. അഫ്സൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ അബ്ദുൾ സലാം, അഡ്വ. എസ്. ഗിരീഷ്, വാർഡ് കൗണ്‍സിലർ സരോജാദേവി, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്കുമാർ, തിരൂർ ഡിവൈഎസ്പി വി.വി ബെന്നി, ഡയറ്റ് പ്രിൻസിപ്പൽ ടി.വി ഗോപകുമാർ, കൈറ്റ് കോ-ഓർഡിനേറ്റർ ടി.കെ അബ്ദുൾ റഷീദ്, വിദ്യാകരണം ജില്ലാ കോ-ഓർഡിനേറ്റർ എം. മണി, പിടിഎ പ്രസിഡന്റ് എ.കെ ബാബു, ഡിഇഒമാരായ ഇ. പ്രസന്ന, പി.കെ റുഖിയ, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാലി, പ്രധാനാധ്യാപകൻ എൻ. ഗഫൂർ, എസ്എസ്എം പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പൽ അബ്ദുൾ നാസർ കൈപ്പഞ്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ ബാവ, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് ചെയർപേഴ്സൻ ആയിഷ റിഫ, സ്വീകരണ കമ്മിറ്റി കണ്‍വീനർ ഇ.പി അലി അഷ്ക്കർ എന്നിവർ പ്രസംഗിച്ചു.