റെലിക്റ്റ-22 ക്രിക്കറ്റ്: പെരിന്തൽമണ്ണ നഗരസഭ ജേതാക്കൾ
1244153
Tuesday, November 29, 2022 12:14 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിദുദ്ധ കാന്പയിൻ ’റെലിക്റ്റ-22’ ന്റെ ഭാഗമായി ഐഎസ്എസ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പഞ്ചായത്ത്, മുൻസിപ്പൽ തല ക്രിക്കറ്റ് ടൂർണമെന്റിൽ പെരിന്തൽമണ്ണ നഗരസഭാ ടീം ജേതാക്കളായി.
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ടീമിനെയാണ് നഗരസഭാ ടീം എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയത്. മാൻ ഓഫ് ദി ടൂർണമെന്റായി വെട്ടത്തൂർ ടീമിന്റെ ജാസിം, ബെസ്റ്റ് ബാറ്റ്സ്മാനായി നഗരസഭാ ടീമിലെ രാജേഷ് കുന്നപ്പള്ളി, ബെസ്റ്റ് ബൗളറായി നഗര സഭാടീമിലെ രാഹുൽ സോമൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി വിതരണവും സമാപന സംഗമ ഉദ്ഘാടനവും നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു.
ഐഎസ്എസ് സെക്രട്ടറി എ.വി.എ റഫീഖ് അധ്യക്ഷത വഹിച്ചു. ഉനൈസ് കക്കൂത്ത്, ഷഫീഖ് ഓണപ്പുട, ഫസൽ വാരിസ് എൻ.എം., ഷൈഷാദ് തെക്കെയിൽ, നബീൽ കുന്പളാംകുഴി, മുഹമ്മദ് അനസ് പി.ടി, സാബിർ കാളികാവ്, ലത്തീഫ് വാഫി മാടാല, കെ. റഫീഖ്,സുബൈർ വെഴുപ്പൂർ, അക്ഷയ്, മുജീബ് എം.കെ., നൂറുദീൻ പാലാറ, ശരീഫ്, വിഷ്ണു, ഹമീദ്, ഉമേഷ്, അൻസാർ എന്നിവർ പ്രസംഗിച്ചു.