പു​ഴ​ക്കാ​ട്ടി​രി​യി​ൽ കു​ത്തി​വ​യ്പ് കാ​ന്പ​യി​ൻ
Wednesday, November 30, 2022 12:02 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ​ത്തി​നു കു​ത്തി​വ​യ്പ് കാ​ന്പ​യി​നു തു​ട​ക്ക​മാ​യി.പു​ഴ​ക്കാ​ട്ടി​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള മീ​സി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് രാ​മ​പു​രം ബ്ലോ​ക്ക് പ​ടി അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ച​ക്ക​ച്ച​ൻ ഉ​മ്മു​കു​ൽ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​കു​ത്തു ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​ലീ​പ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഷീ​ദ്, സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ ശ​ര​ണ്യ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഫാ​ത്തി​മ സു​ഹ​റ, എ.​കെ ഫാ​ത്തി​മ, ഇ. ​സു​ഹ​റ, മ​ങ്ക​ട പ്രൊ​ജ​ക്ട് സി​ഡി​പി​ഒ ഇ​ന്ദി​ര, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ ബീ​ന, രേ​ഷ്മ, ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.