അഞ്ചാംപനി പ്രതിരോധം: ലഘുലേഖ പ്രകാശനം ചെയ്തു
1244664
Thursday, December 1, 2022 12:25 AM IST
പെരിന്തൽമണ്ണ: ജില്ലയിൽ അഞ്ചാംപനി വർധിക്കുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസി ബോധവത്കരണം സംഘടിപ്പിച്ചു. അഞ്ചാംപനിയെ പ്രതിരോധിക്കുക എന്ന ലഘുലേഖയുടെ വിതരണോദ്ഘാടനം ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി നിർവഹിച്ചു. പൊതുജനങ്ങളിൽ അഞ്ചാംപനിയെക്കുറിച്ചു അവബോധം നൽകുകയാണ് ലക്ഷ്യം. പ്രിൻസിപ്പൽ ഡോ.കെ.പി മുഹമ്മദ് ഹനീഫ അധ്യക്ഷനായിരുന്നു. മൗലാന ആശുപത്രി അഡ്മിനിസ്ട്രേറ്റർ വി.എം സൈത് മുഹമ്മദ്, ഫാർമസി പ്രാക്ടീസ് വകുപ്പുമേധാവി ഡോ. സി. മുഹാസ് എന്നിവർ പ്രസംഗിച്ചു.