മ​ര​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ക്ക​ണ​മെ​ന്ന്
Thursday, December 1, 2022 12:25 AM IST
നി​ല​ന്പൂ​ർ: ക​നോ​ലി ഇ​ക്കോ ടൂ​റി​സം പ്ര​ദേ​ശം വ​ന സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മു​റി​ച്ച മ​ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ട് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു​വെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സ​നീ​യ​മ​ല്ല​ന്നും മു​റി​ച്ച മ​ര​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി മ​ര​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പെ​ട്ടു. മ​ര​ങ്ങ​ൾ മു​റി​ച്ച​വ​രി​ൽ നി​ന്നു ന​ഷ്ടം ഈ​ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​വ​കു​പ്പി​ന് ആ​ർ​ആ​ർ​ടി, ഫോ​റ​സ്റ്റ് ഫോ​ഴ്സ്, ആ​നി​മ​ൽ ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ്കു​ന്നി​ലെ മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും വു​ഡ് കോം​പ്ല​ക്സ് കെ​ട്ടി​ട​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. പി.​എ. പൗ​ര​ൻ, ആ​ർ.​കെ മ​ല​യ​ത്ത്, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, രാ​ജേ​ഷ് കെ. ​ഒ​ടാ​യി​ക്ക​ൽ, മു​സ്ത​ഫ മ​ന്പാ​ട്, അ​ബ്ദു​ൾ സ​ലാം ഓ​മാ​നൂ​ർ, ല​ത്തീ​ഫ് കു​റ്റി​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.