പ്രകാശനം ചെയ്തു
1244940
Friday, December 2, 2022 12:03 AM IST
പെരിന്തൽമണ്ണ: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റ് ബ്ലോസം-23 ന്റെ പുതുക്കിയ മാന്വൽ പ്രകാശനം ചെയ്തു. പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവനിൽ നടന്ന സഹോദയ ടീം മാനേജർമാരുടെ യോഗത്തിൽ സഹോദയ മുഖ്യ കാര്യദർശി എം അബ്ദുൽ നാസർ മാന്വൽ പ്രകാശനം ചെയ്തു.
എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവം മൂന്ന് മേഖലകളായാണ് സംഘടിപ്പിക്കുന്നത് തിരൂർ മേഖല ജനുവരി 7ന് തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂൾ, പെരിന്തൽമണ്ണ മേഖല ജനുവരി 14ന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ, നിലന്പൂർ മേഖല ജനുവരി 21ന് തിരുവാലി ജെംഫോർഡ് വേൾഡ് സ്കൂൾ എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത് സഹോദയ ജനറൽ സെക്രട്ടറി പി.ഹരിദാസ് അധ്യക്ഷത വഹിച്ചു. സഹോദയ ഐടി കോർഡിനേറ്റർ പി.നിസാർഖാൻ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ വിശദീകരിച്ചു . കണ്‍വീനർ ജോസ്ലിൻ ഏലിയാസ്, നിഷാത്ത്, സിമി ഇബ്രാഹീം, പി ആർ ദിവ്യ, എം.പി.ദീപ, ജിതിൻ രാജ്, ഷമീർ, അഷിജ എന്നിവർ പ്രസംഗിച്ചു.