നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ്: ‘മെരിഡിയൻ 2022’ ഇന്ന്
1245245
Saturday, December 3, 2022 12:40 AM IST
പുത്തനങ്ങാടി: പുത്തനങ്ങാടി മോണ്ടി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മാനേജ്മെന്റ് ഫെസ്റ്റ് - മെരിഡിയൻ 2022 ഇന്ന് പുത്തനങ്ങാടി ല്യൂജി ഭവൻ കാന്പസിൽ നടത്തുമെന്നു ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നു ആയിരത്തോളം ബിരുദ ബിരുദാനന്തര വിദ്യാർഥികളിൽ പങ്കെടുക്കും.
ഇന്നു രാവിലെ നടക്കുന്ന ചടങ്ങിൽ സിഎഫ് ഐസി സന്യാസ സമൂഹത്തിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ.വർഗീസ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്നസമ്മാനദാന ചടങ്ങിൽ പ്രമുഖ നടിയും അവതാരികയുമായ അശ്വതി മുഖ്യാതിഥിയായിരിക്കും. കോളജ് പ്രിൻസിപ്പൽ ഡോ.കെ. ജിയോപോൾ, അഡ്മിനിസ്ട്രേറ്റർ ഫാ.ജോജി ബാബു, സ്റ്റാഫ് കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. എസ്. നിഖിൽ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അയ്യപ്പൻ തുടങ്ങിയവരും പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഡോ.ജിയോ പോൾ, റവ.ഫാ.ജോജി ബാബു, എസ്.നിഖിൽ, അയ്യപ്പൻ എന്നിവർ പങ്കെടുത്തു.