തൊഴിലാളി പ്രതിഷേധ സദസ്
1245876
Monday, December 5, 2022 12:39 AM IST
മൊറയൂർ: തൊഴിലില്ലായ്മയും അഴിമതിയും വിലക്കയറ്റവും കൊണ്ടു കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണെന്ന് ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ വി.പി ഫിറോസ്. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രൂക്ഷമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മലപ്പുറം നിയോജക മണ്ഡലം ഐഎൻടിയുസി കമ്മിറ്റി മോങ്ങത്ത് സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി കേന്ദ്ര നയം സംസ്ഥാനത്തു നടപ്പാക്കുവാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഐഎൻടിയുസി മലപ്പുറം നിയോജക മണ്ഡലം അധ്യക്ഷൻ ബംഗാളത്ത് ശിഹാബുൽ ഹഖ് അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്ഷാഹാജി മുഖ്യപ്രഭാഷണം നടത്തി.
സമര സംഗമത്തിൽ കെ. ബാലൻ, അജ്മൽ ആനത്താൻ, ആനത്താൻ അബൂബക്കർ ഹാജി, ടി.പി യൂസഫ്, മാളിയേക്കൽ കുഞ്ഞു, ടി.പി സലിം, നാസർ കോഡൂർ, കുഞ്ഞിമുഹമ്മദ് കോഡൂർ, കെ.പി ഷറഫുദീൻ, കെ.കെ മുഹമ്മദ് റാഫി, എം. ചന്തു, സി.കെ ബാപ്പുട്ടി, എൻ. കോമുക്കുട്ടി, സി.കെ അബ്ദുൾജലീൽ, കെ.സി അഹമ്മദ്, എ.പി നാരായണൻ, കെ.സി അബ്ദുറഹ്മാൻ, പി.സി ചിന്നപ്പൻ, ടി.പി ഷബീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.