മദ്യക്കടത്ത്: ഒരാൾകൂടി പിടിയിൽ
1245881
Monday, December 5, 2022 12:39 AM IST
കരുവാരകുണ്ട്: അനധികൃതമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്കൻ കരുവാരക്കുണ്ട് പോലീസിന്റെ പിടിയിലായി. കേരള കന്പിപ്പാലം സ്വദേശി മാടശേരി അസൈനാറി (52)നെയാണ് എസ്ഐ അബ്ദുൾനാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ആറിനാണ് അസൈനാരെ പോലീസ് പിടികൂടിയത്. സമാന കേസുകളിൽ ഇയാൾ മുന്പും അറസ്റ്റിലായിട്ടുള്ളതായി പോലീസ് പറഞ്ഞു.
പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എഎസ്ഐ ജയിംസ്, അജിത് കുമാർ, എസ്സിപിഒ ഷംസുദീൻ, സിപിഒമാരായ രതീഷ്, അജിത്കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മൂന്നാഴ്ച മുന്പ് പോണ്ടിച്ചേരിയിൽ നിന്നു ഇന്നോവ കാറിൽ കടത്തിയ നൂറു ലിറ്റർ മദ്യവുമായി ഒരു യുവാവിനെ കരുവാരക്കുണ്ട് കുട്ടത്തിയിൽ കാളികാവ് റേഞ്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു.