ആ​ന​ക്ക​യം ഹ​രി​ത​ക​ർ​മ​സേ​ന വാ​ർ​ഷി​ക​വും എം​സി​എ​ഫ് കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും
Monday, December 5, 2022 11:55 PM IST
ആ​ന​ക്ക​യം: ആ​ന​ക്ക​യം എം​സി​എ​ഫ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ നി​ർ​വ​ഹി​ച്ചു. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള അ​ഴ​കോ​ടെ ആ​ന​ക്ക​യം​ പ​ദ്ധ​തി​ക്ക് ശു​ചി​ത്വ​മി​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ടി.​ബാ​ല​ഭാ​സ്ക​ര​ൻ തു​ട​ക്കം കു​റി​ച്ചു. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ മാ​തൃ​ക​യാ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച സെ​ഗ്രി​ഗേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ഒ​ന്നാ​ണ് ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള​തെ​ന്നു ശു​ചി​ത്വ​മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഹ​രി​തക​ർ​മ​സേ​ന​യു​ടെ ഒ​രു വ​ർ​ഷ​ത്തെ ഡി​ജി​റ്റ​ൽ റി​പ്പോ​ർ​ട്ട് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ജാ​ഫ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ഞ്ചാ​യ​ത്തും ഗ്രീ​ൻ​വേം​സും ഹ​രി​ത ക​ർ​മ​സേ​ന​യും ചേ​ർ​ന്ന് അ​പ് സൈ​ക്കി​ൾ ഹ​ട്ടും ഒ​രു​ക്കി​യി​രു​ന്നു. ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കു​ന്ന വ​സ്തു​ക്ക​ൾ കൊ​ണ്ടു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ്പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗ സാ​ധ്യ​മാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​യി​രു​ന്നു അ​പ്സൈ​ക്കി​ൾ ഹ​ട്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടോ​ട്ട് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ബൈ​ജു, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി.​എ​സ് ജി​തി​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത മ​ണി​ക​ണ്ഠ​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.