ശാ​ന്തി മ​ഹോ​ത്സ​വം ഒ​ന്പ​തി​ന് തു​ട​ങ്ങും
Tuesday, December 6, 2022 11:42 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ പ്ര​ജാ​പി​താ ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ശാ​ന്തി​മ​ഹോ​ത്സ​വം ഒ​ന്പ​ത്, 10, 11 തി​യ​തി​ക​ളി​ൽ നി​ല​ന്പൂ​ർ ബ്ര​ഹ്മ​കു​മാ​രീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​നം 11 ന് ​ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ ആ​ത്മീ​യ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സേ​വ​ന​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 86 വ​ർ​ഷം മു​ന്പു സ്ഥാ​പി​ത​മാ​യ പ്ര​ജാ​പി​താ ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യം ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി തെ​ക്കേ ഇ​ന്ത്യ​യി​ലും 21 വ​ർ​ഷ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലും വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.
ശ്രേ​ഷ്ഠ​ഭാ​ര​തം ശ്രേ​ഷ്ഠ ലോ​കം എ​ന്ന ത​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യാ​ണ് ശാ​ന്തി മ​ഹോ​ത്സ​വം ന​ട​ത്തു​ന്ന​ത്. ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റോ​ളം പേ​രെ ശ്രേ​ഷ്ഠ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​നു ആ​ത്മീ​യ വി​ദ്യാ​ഭ്യാ​സ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തും. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ തെ​ക്കേ ഇ​ന്ത്യ​യു​ടെ ചു​മ​ത​ല​യു​ള്ള ബ​ൽ​ന ബ​ഹ​ൻ അ​ട​ക്കം പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ​ത്തി​നു വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
11 ന് ​രാ​വി​ലെ 9.30 നാ​ണ് ലോ​ക​സ​മാ​ധാ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. പ​രി​പാ​ടി എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ ആ​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ മൗ​ണ്ട് അ​ബു​വി​ൽ നി​ന്നു​ള്ള സ​ഹോ​ദ​രി ഹ​ൻ​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ ജി​ല്ല​യി​ലെ സ്വ​ന്ത​മാ​യ കെ​ട്ടി​ട​മു​ള്ള നി​ല​ന്പൂ​രി​ലെ ശാ​ന്തി​സ​രോ​വ​രം എ​ന്ന ആ​സ്ഥാ​ന കെ​ട്ടി​ട​ത്തി​ന്‍റ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മീ​ഡി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ഹോ​ദ​രി​മാ​ർ മീ​ന, സു​നി​ത, ക​വി​ത, ശാ​ന്ത, സ​ഹോ​ദ​ര​ൻ​മാ​രാ​യ ശ​ശി, രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.