ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ
Friday, December 9, 2022 12:08 AM IST
മ​ഞ്ചേ​രി: വെ​ൽ​ന​സ് സെ​ന്‍റ​റി​ലേ​ക്ക് ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ൽ മാ​ർ​ക്ക് തി​രു​ത്തി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം.​സു​ബൈ​ദ. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​എം​ഒ, വേ​ട്ടേ​ക്കോ​ട് ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ന്നി​വ​രാ​ണ് ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​വ​ർ, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് മാ​ർ​ക്ക് ന​ൽ​കി​യ​ത്. ഇ​തി​ൽ ഒ​രു തി​രു​ത്ത​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.