പാ​ട്ടു​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങും
Friday, December 9, 2022 12:11 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തെ പാ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള പാ​ട്ടു​ത്സ​വ് ടൂ​റി​സം ഫെ​സ്റ്റി​വ​ൽ ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി അ​ഞ്ച്, ആ​റ് തീ​യ്യ​തി​ക​ളി​ൽ നി​ല​ന്പൂ​ർ ബാ​ല​ൻ നാ​ട​കോ​ത്സ​വം ന​ട​ത്തും. ഏ​ഴാം തീ​യ്യ​തി കോ​വി​ല​ക​ത്ത് വ​ലി​യ​ക​ളം പാ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​ണ്ടാ​വി​ല്ല.

തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​ന് പ്ര​ശ​സ്ത മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് പ​രി​പാ​ടി​യും ഒ​ന്പ​തി​ന് പ്ര​മു​ഖ ഗാ​യി​ക​യും നി​ല​ന്പൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ നി​ല​ന്പൂ​ർ ര​ഹ്ന​യു​ടേ​യും ആ​ബി​ദ് ക​ണ്ണൂ​രി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തിന്‍റെ മാ​പ്പി​ള​പ്പാ​ട്ടു​ക​ളും ഉ​ണ്ടാ​കും.എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മെ​സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തേ​യും സി​നി​മാ രം​ഗ​ത്തേ​യും പ്ര​മു​ഖ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. പ്ര​മു​ഖ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ക​വി ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

നി​ല​ന്പൂ​രി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​ർ​ണി​വെ​ൽ ജ​നു​വ​രി എ​ട്ടാം തീ​യ​തി​മു​ത​ൽ 20 ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, യു. ​ന​രേ​ന്ദ്ര​ൻ, പി.​വി. സ​നി​ൽ കു​മാ​ർ, വി​ൻ​സെ​ന്‍റ് ഗോ​ണ്‍​സാ​ഗ, അ​നി​ൽ റോ​സ്, ഷാ​ജി തോ​മ​സ്, ഷ​ബീ​റ​ലി മു​ക്ക​ട്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.