പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ റേ​ഷ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന
Monday, January 23, 2023 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ​ൽ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ റേ​ഷ​ൻ ക​ട​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്റ്റോ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും വി​ത​ര​ണ​ത്തി​നു​ള്ള മ​റ്റു വ​സ്തു​ക്ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം, ബി​ല്ലിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, പ​രാ​തി പു​സ്ത​കം എ​ന്നി​വ പ​രി​ശോ​ധി​ച്ചു. വി​റ്റു​വ​ര​വ് ക​ണ​ക്ക്, ക​ട​യി​ൽ സ്റ്റോ​ക്കു​ള്ള ധാ​ന്യ​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ന്നി​വ ശേ​ഖ​രി​ച്ചു. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ളം, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ, സ​ർ​ക്കാ​ർ അ​റി​യി​പ്പു​ക​ൾ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ, വൃ​ത്തി എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര പൊ​തു വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ പോ​ത്ത​ൻ​കോ​ട​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷ്, ജി​ല്ലാ പ്രൊ​ജ​ക​ട് മാ​നേ​ജ​ർ ജി​തി​ൻ ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.