കോഴിക്കോട് ബിഷപ്പിനു സ്വീകരണം നൽകി
1261281
Monday, January 23, 2023 12:46 AM IST
മലപ്പുറം: കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് മലപ്പുറം സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ സ്വീകരണം നൽകി.
ഇടവക വികാരി മോണ്. വിൻസെന്റ് അറയ്ക്കൽ, പാരിഷ് കൗണ്സിൽ സെക്രട്ടറി ഡാനി ഫ്രാൻസിസ്, മദർ സുപ്പീരിയർ സിസ്റ്റർ ജോസി ജോസഫ്, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് ജോളി അഗസ്റ്റിൻ, കെഎൽസിഎ രൂപത ജോയിന്റ് സെക്രട്ടറി ടി.ടി. ജോണി, കെഎൽസിഎ രൂപത വനിതാ വിഭാഗം വൈസ് പ്രസിഡന്റ് രജനി സുന്ദർരാജ് എന്നിവർ നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 139-ാമത് തിരുനാൾ പ്രമാണിച്ചായിരുന്നു ബിഷപ് ദേവാലയിലെത്തിയത്. ദിവ്യബലി, നൊവേന എന്നിവയ്ക്കു ഡോ. വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. കെസിവൈഎം യൂണിറ്റ് നേതൃത്വം നൽകി. കഴിഞ്ഞദിവസം ഇടവക വികാരി മോണ്. വിൻസെന്റ് അറക്കയ്ക്കൽ കൊടിയേറ്റു കർമം നിർവഹിച്ചു. തിരുനാൾ 30ന് സമാപിക്കും.