വികസന സെമിനാർ സംഘടിപ്പിച്ചു
1262012
Wednesday, January 25, 2023 12:34 AM IST
മലപ്പുറം: തിരുവാലി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് സജ്ന മന്നിയിൽ അധ്യക്ഷത വഹിച്ചു.
പി.പി. മോഹനൻ പദ്ധതി വിശദീകരിച്ചു.
13 വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേക യോഗം ചേർന്ന് പദ്ധതി നിർദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എ. കോമളവല്ലി, സി. ശോഭന, ആരോഗ്യ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ പി. അഖിലേഷ്, മെംബർമാരായ കെ.പി ഭാസ്കരൻ, പി. സബീർ ബാബു, എ. സജീസ്, കെ. കൃഷ്ണദാസ്, ശുചിത്വ മിഷൻ ആർ.പി അരുണ്‍, അസിസ്റ്റന്റ് സെക്രട്ടറി എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.