പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് വിദ്യാർഥികൾ
1262601
Saturday, January 28, 2023 12:40 AM IST
പെരിന്തൽമണ്ണ: വാർഷിക പരീക്ഷക്കൊരുങ്ങുന്ന ഒന്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംവാദമായ ’പരീക്ഷ പേ’ ചർച്ചയിൽ പങ്കെടുത്ത് ശ്രീവള്ളുവനാട് വിദ്യാഭവനിലെ വിദ്യാർഥികളും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രതിനിധികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നൽകിയ മറുപടി അവർ വിദ്യാലയത്തിൽ തയാറാക്കിയ ഡിജിറ്റൽ സ്ക്രീനിലൂടെ കണ്ടു. പ്രിൻസിപ്പൽ പി.ഹരിദാസ് ആമുഖ പ്രഭാഷണം നടത്തി.