കർഷക സംഗമം വിജയിപ്പിക്കും: യുഡിഎഫ് കർഷക കൂട്ടായ്മ
1262604
Saturday, January 28, 2023 12:40 AM IST
മലപ്പുറം: ഇടതുസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാൻ കോട്ടയത്ത് ഫെബ്രുവരി 11ന് നടക്കുന്ന യുഡിഎഫ് കർഷകസംഗമം വിജയിപ്പിക്കാൻ മലപ്പുറം ജില്ലാ യുഡിഎഫ് ഭാരവാഹി യോഗം രൂപം നൽകി.
കർഷക സംഗമത്തിൽ ജില്ലയിൽ നിന്നു ഇരുനൂറു കർഷകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി.സി. വേലായുധൻകുട്ടി അധ്യക്ഷത വഹിച്ചു.
പി.പി. യൂസഫലി, കെ.കെ. നഹ, കൃഷ്ണൻ അറക്കൽ, ടി. മൂസ ഹാജി, എ.പി. രാജൻ, സി. കരീം, ഫസലുദീൻ വരണാക്കര, എം.എം. യൂസഫ്, ബഷർ മുതുവല്ലൂർ, കെ. അബ്ദുൾസലാം, മെഹ്ബൂബ്കുരിക്കൾ, മുഹമ്മദലി, കുഞ്ഞിമുഹമ്മദ്, പി.കെ. അബ്ദുൾ അസീസ്, കെ.പി. ഉസ്മാൻ, ചാലിൽ ഇസ്മായിൽ, എൻ.പി. ഉണ്ണി, മരക്കാരുഹാജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.