പന്തു കളിക്കാനെത്തിയ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
1263377
Monday, January 30, 2023 10:24 PM IST
മന്പാട്: ഫുട്ബോൾ കളിക്കാൻ ടർഫിലെത്തിയ മന്പാട് സ്വദേശി റാസൽ ഖൈമയിൽ ടർഫിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കൈക്കുത്ത് പുല്ലോട് വായനശാലക്കൽ ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ്(24) ആണ് മരിച്ചത്. റാസൽഖൈമ അൽഗൈലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ടർഫിൽ കളിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ ആഷിഖിനെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞമാസം 11-ന് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പത്തു ദിവസം മുന്പാണ് യുഎഇയിലേക്ക് മടങ്ങിയത്. സഹോദരങ്ങൾ: ജാസ്മിൻ, നാജിയ.