സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് മങ്കട 131 കോടി രൂപയുടെ പ്രൊപ്പോസലുകൾ നൽകി
1264391
Friday, February 3, 2023 12:11 AM IST
മങ്കട: വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് ബിഎം ബിസി ചെയ്ത് നവീകരിക്കൽ (15 കോടി), പനങ്ങാങ്ങര ജിയുപി സ്കൂൾ കെട്ടിട നിർമാണം (1 കോടി), കുറുവ ജിഎൽപി സ്കൂൾ കെട്ടിട നിർമാണം (1 കോടി) വള്ളിക്കപ്പറ്റപാലം നിർമാണം (2 കോടി) ചൊവ്വാണ ജിഎൽപി സ്കൂൾ കെട്ടിട നിർമ്മാണം (1 കോടി) മങ്കട മണ്ഡലത്തിലെ എഇഒ ഓഫീസ് ബി.ആർ.സി എന്നിവക്ക് കെട്ടിടം നിർമിക്കൽ (2 കോടി),വെള്ളില ചോഴി പാലം നിർമാണം (2 കോടി), പുഴക്കാട്ടിരി സിഎച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിയ്ക്കുന്നതിനുള്ള കെട്ടിട നിർമ്മാണം (2 കോടി),പാങ്ങ് ഭാസ്കരൻപടി കൊളത്തൂർ റോഡ് ബിഎം ബിസി ചെയ്ത് നവീകരിക്കൽ (5 കോടി) മങ്കട -കൂട്ടിൽ -പട്ടിക്കാട് റോഡ് നവീകരണം(രണ്ടാം ഘട്ടം) ബി.എം&ബി.സി ചെയ്യൽ (3 കോടി),മൂർക്കനാട്പഞ്ചായത്തിൽ എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ അനുവദിക്കൽ (5 കോടി),
മങ്കട തോട് നവീകരണം (20 കോടി),പുഴക്കാട്ടിരി, അങ്ങാടിപ്പുറം,വലംബൂർ, കുറുവ, വടക്കാങ്ങര, മങ്കട, കൂട്ടിലങ്ങാടി എന്നി വില്ലേജ് ഓഫീസുകൾക്ക് കെട്ടിട നിർമ്മാണം (5 കോടി) പാങ്ങ് ചേണ്ടി വളാഞ്ചേരി ബിഎം ബിസി റോഡ് പൂർത്തീകരണം (3 കോടി) തിരൂർക്കാട് ആനക്കയം റോഡ് പുനരുദ്ധാരണം (6 കോടി) അങ്ങാടിപ്പുറം ചെറുകുളന്പ് റോഡ് ബിഎം ആൻഡ് ബിസി ചെയ്യൽ (10 കോടി) കൊളത്തൂർ മലപ്പുറം റോഡ് ബിഎം& ബിസി ചെയ്യൽ (10 കോടി) മങ്കട നിയോജകമണ്ഡലത്തിൽ ഹോമിയോപ്പതി ആശുപത്രി നിർമ്മാണം (3 കോടി) മങ്കട മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കൽ (25 കോടി) മങ്കട മണ്ഡലത്തിലെ പ്രധാന ടൗണുകൾ വീതികൂട്ടി സൗന്ദര്യവൽക്കരണം (10 കോടി) എന്നി പ്രവർത്തികളാണ് ബജറ്റ് നിർദേശത്തിൽ നൽകിയത്.