കാൻസർ ബാധിതർക്കായി "സാന്ത്വനം പദ്ധതി’ കിംസ് അൽശിഫയിൽ തുടക്കമായി
1264658
Saturday, February 4, 2023 12:03 AM IST
പെരിന്തൽമണ്ണ: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് പാവപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്ന "സാന്ത്വനം’ പദ്ധതിയുടെയും ’വിടവുകളില്ലാത്ത പരിചരണം’ എന്ന വിഷയത്തിലുള്ള ബോധവത്കരണ സെമിനാറിന്റെയും ഉദ്ഘാടനം പെരിന്തൽമണ്ണ കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ നിർവഹിച്ചു.
സെമിനാറിന് കിംസ് അൽശിഫ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഫവാസ് അലി നേതൃത്വം നൽകി.
ചടങ്ങിൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സജു സേവ്യർ, ഇന്റേണൽ മെഡിസിൻ അക്കാഡമിക് ഡയറക്ടർ ഡോ. സി.പി ജാഫർ എന്നിവർ പ്രസംഗിച്ചു. സാന്ത്വനം പദ്ധതിയിൽ ഡോക്ടർ കണ്സൾട്ടേഷൻ, ലാബ്, സ്കാനിംഗ്, മരുന്നുകൾ, അഡ്മിഷൻ, തുടർ ചികിത്സ തുടങ്ങിയ സേവനങ്ങളിൽ മികച്ച ആനുകൂല്യം ലഭ്യമാകുന്ന പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്കു കൂടി അത്യാധുനിക ചികിത്സ ലഭ്യമാകും. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാജൻ, സീനിയർ ജനറൽ മാനേജർ സി.സതീഷ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ പാലിയേറ്റീവ് വോളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.