ബജറ്റിനെതിരെ മഞ്ചേരിയിൽ വ്യാപക പ്രതിഷേധം
1265483
Monday, February 6, 2023 11:20 PM IST
മഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാർ ബജറ്റുകൾ ജനദ്രോഹമെന്നാരോപിച്ച് എളങ്കൂർ കോണ്ഗ്രസ് കമ്മിറ്റി പന്തം കൊളുത്തിയും ബജറ്റ് കോപ്പി കത്തിച്ചും പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി വിജീഷ് എളങ്കൂർ, മണ്ഡലം കോണ്ഗ്രസ് ഭാരവാഹികളായ ഹരിഹരൻ, ബാലകൃഷ്ണൻ, കെ.നാണി, വി. നാരായണൻ, സബീർ ജഹാൻ, സി. ജിതിൻ, ടി. യൂസഫ്, സുരേന്ദ്രൻ, സിദിഖ്, കുഞ്ഞുണ്ണി, അശോകൻ, വിജയൻ, വേലായുധൻകുട്ടി, നിഹാൽപുലത്ത്, ആനന്ദൻ, കെ.ജെ പ്രസാദ്, വേലായുധൻ, രാഗേഷ്, നിതിൻ, ദാസൻ, സാബു, സിദിഖ് മാനു, മുഹമ്മദാലി, നാസർ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ബജറ്റിൽ മഞ്ചേരി മെഡിക്കൽ കോളജ് വികസനത്തെ അവഗണിച്ചതിൽ കെഎൻഎം മർക്കസുദ്ദഅവ സോണൽ ഇസ്ലാഹി സമ്മിറ്റ് പ്രതിഷേധം രേഖപ്പെടുത്തി.