ബജറ്റ്: കേരള കോണ്‍ഗ്രസ് മാർച്ച് നടത്തി
1265490
Monday, February 6, 2023 11:20 PM IST
പെരിന്തൽമണ്ണ: ജനജീവിതം ദുസഹമാക്കും വിധം സംസ്ഥാന ബജറ്റിൽ അമിത നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇഗ്നേഷ്യസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ ആലിക്കുട്ടി എറക്കോട്ടിൽ, കെ.വി.ജോർജ്, സതീഷ് വർഗീസ്, ടി.ഡി.ജോയി, എ.ജെ.ആന്റണി, ജോണ്‍കുട്ടി മഞ്ചേരി, തോമസ് ടി. ജോർജ്, കുര്യൻ ഏബ്രഹാം, വി.ബി സുരേഷ്, സിദ്ധാർഥൻ വള്ളിക്കുന്ന്, ബ്ലോക്ക് മെംബർ വിൻസി അനിൽ, നിധിൻ ചാക്കോ, ബാബു കോലാനിക്കൽ, രാജു കുറ്റിക്കാട്ട്, സുകുമാരൻ മങ്കട, കെ.എം ജോഷ്വാ എന്നിവർ നേതൃത്വം നൽകി.