ഉണർവായി കാൻസർ രോഗികളുടെ സംഗമം
1273951
Friday, March 3, 2023 11:43 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി കാൻസർ രോഗികൾക്കായി ഉണർവ്’ എന്ന പേരിൽ രോഗീ ബന്ധു സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. എംഇഎസ് പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ അധ്യക്ഷനായിരുന്നു.
ഡോ.ആസിഫ് അലി ഉസ്മാൻ, മെഡിക്കൽ കോളജ് ഡീൻ ഡോ.ഗിരീഷ് രാജ്, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ, നഗരസഭാ ചെയർമാൻ പി. ഷാജി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ.അലി റിഷാദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ രോഗികൾക്കും കൂടെയുള്ളവർക്കുമായി എംഇഎസ് പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ് ഉസ്മാൻ ചാത്തോലി, ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് സുനി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. മെഡിക്കൽ വിദ്യാർഥികളുടെയും മറ്റും കലാപരിപാടികളും അരങ്ങേറി. രോഗികൾക്കെല്ലാം എംഇഎസ് പാലിയേറ്റീവ് കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ സമ്മാനിച്ചു.