റൂ​ബി ജൂ​ബി​ലി സ​മാ​പ​ന​വും യൂ​ത്ത് വിം​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Friday, March 17, 2023 11:42 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും പെ​രി​ന്ത​ൽ​മ​ണ്ണ മാ​ർ​ച്ച​ന്‍റ​സ് യൂ​ത്ത് വിം​ഗ് നാ​ല്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​വും പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​ര ഭ​വ​നി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.
റൂ​ബി ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ് മൂ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ക്രം ചു​ണ്ട​യി​ൽ, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് താ​ജു​ദീ​ൻ ഉ​റു​മ​ഞ്ചേ​രി, ജി​ല്ലാ യൂ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഹ​റാ​ൻ ഷ​മീം, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത് തുടങ്ങിയവർ പ്രസംഗിച്ചു.