എ​ട​ക്ക​ര​യി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്തൃ സം​ഗ​മം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു
Friday, March 17, 2023 11:42 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ സം​ഗ​മം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക്ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ​തു. എ​ന്നാ​ൽ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മി​ല്ലാ​തെ​യും പ്ര​തി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ​യു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. യോ​ഗ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കും ഇ​തു കാ​ര​ണ​മാ​യി.
ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​ന പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​നെ പ്ര​തി​പ​ക്ഷ അം​ഗം പി. ​മോ​ഹ​ന​ൻ സം​സാ​രി​ക്കാ​ൻ അ​വ​സ​രം ചോ​ദി​ച്ചെ​ങ്കി​ലും രേ​ഖ കൈ​മാ​റ്റം ന​ട​ത്തി​യ ശേ​ഷം അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് അ​റി​യി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള രേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ ഭൂ​മി, അ​ന്പ​ത് ഭൂ​ര​ഹി​ത​ർ​ക്കു​ള്ള ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റ്റം, 164 ലൈ​ഫ് ഭ​വ​ന​ങ്ങ​ൾ​ക്ക് നി​ർ​മാ​ണ പെ​ർ​മി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തു​ട​ർ​ന്ന് വാ​ക്കേ​റ്റം മൈ​ക്കി​നു വേ​ണ്ടി​യു​ള്ള പി​ടി​വ​ലി​യി​ലേ​ക്ക് നീ​ങ്ങി. ഒ​ടു​വി​ൽ സം​സാ​രി​ക്കാ​നു​ള്ള​വ​രെ ക്ഷ​ണി​ക്കേ​ണ്ട​ത് അ​ധ്യ​ക്ഷ​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.