പ​ല​ച​ര​ക്ക് ക​ട​യ്ക്ക് തീ​യി​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, March 17, 2023 11:42 PM IST
മ​ഞ്ചേ​രി: പ​ല​ച​ര​ക്ക് ക​ട​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ട്ട യു​വാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി മേ​ലാ​ക്കം കോ​ഴി​ക്കാ​ട്ടു​കു​ന്ന് ഷൈ​മോ​നെ (45)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ ആ​ൾ ഷൈ​മോ​ന്‍റെ ഭാ​ര്യ​യെ പ​റ്റി മ​ക​നോ​ട് അ​പ​വാ​ദം പ​റ​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി ക​ട​ക്ക് തീ​യി​ട്ട​ത്.
കോ​ഴി​ക്കാ​ട്ട്കു​ന്നി​ലെ സി​ത്തു സ്റ്റോ​റി​നാ​ണ് കു​പ്പി​യി​ൽ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ട്ട​ത്. മേ​ലാ​ക്കം കോ​ഴി​ക്കാ​ട്ടു​കു​ന്ന് സ​ബ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഏ​ലാ​യി നി​സാ​ർ ആ​ണ് ക​ട​യു​ട​മ. ക​ട​യു​ട​മ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വീ​ട്ടി​ൽ പോ​യ​തി​നാ​ൽ സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​യി​രു​ന്നു ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭാ​ഗി​ക​മാ​യി ക​ത്തി​യ ക​ട​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. അ​രി, പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, ഫ്രീ​സ​ർ, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് എം.​എ അ​ഷ്റ​ഫ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.