ആ​റു മാ​സം മു​ന്പ് ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചെ​ന്ന്; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, March 17, 2023 11:43 PM IST
കാ​ളി​കാ​വ്: ആ​റു മാ​സം മു​ന്പ് ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചെ​ന്ന് ക​ണ്ടെ​ത്തി യു​വാ​വി​നെ നി​ല​ന്പൂ​ർ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി ചെ​ർ​ള​ക്കോ​ട​ൻ അ​ഫ്സ​ലി (31) നെ​യാ​ണ് നി​ല​ന്പൂ​ർ എ​ക്സൈ​സ് സി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ അ​ഫ്സ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
2022 ഓ​ഗ​സ്റ്റി​ൽ പ​രു​ത്തി​പെ​റ്റ​യി​ലെ വീ​ട്ടി​ൽ നി​ന്നു 1.580 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞു പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ആ​ളി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.