ഗ്ര​ന്ഥ​ശാ​ല​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Sunday, March 19, 2023 1:04 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ള നി​യ​മ​സ​ഭാ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി. അ​നി​ൽ​കു​മാ​ർ ത​രി​ശ് എ​ൻ​യു​കെ മൗ​ല​വി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​ക്ക് അ​നു​വ​ദി​ച്ച 35000 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ എം​എ​ൽ​എ കൈ​മാ​റി.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി. ​ഹം​സ മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി കെ.​സി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. എ​ൻ.​കെ. ഹ​മീ​ദ് ഹാ​ജി, കെ. ​റം​ല ടീ​ച്ച​ർ, കെ.​എ​ൻ. ര​തീ​ഷ്, എം. ​ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.