സെമിനാർ സംഘടിപ്പിച്ചു
1279474
Monday, March 20, 2023 11:38 PM IST
മലപ്പുറം: ആനക്കയം കെപിപിഎം ടീച്ചർ എഡ്യുക്കേഷൻ കോളജിന്റെ ആഭിമുഖ്യത്തിൽ, നാഷണൽ എഡ്യുക്കേഷൻ പോളിസി 2020: പ്രാക്ടിക്കൽ അപ്രോച്ചസ് ഓഫ് ഇന്പ്ളിമെന്റേഷൻ വിഷയത്തിൽ സംസ്ഥാന സെമിനാർ നടത്തി. കോളജ് മാനേജ്മെന്റും വിദ്യാർഥികളും അലുംനി അസോസിയേഷനും ചേർന്നു സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
അലുംനി അസോസിയേഷൻ പ്രസിഡന്റ് ഫാ. നിതിൻജോസ് അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. അന്പിളി അരവിന്ദ് സെമിനാർ ഉദ്ഘാടനം ചെയ്തു. മാറിവരുന്ന കാലഘട്ടത്തിൽ ഇത്തരം സെമിനാറിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിപിഎം കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി ദേവാനന്ദൻ മുഖ്യപ്രബന്ധ അവതാരകനായിരുന്നു. പ്രഫ. ബിനു ബാബു, ഉമ്മുൽഹുറ, അരുണ്കുമാർ എന്നിവർ പ്രസംഗിച്ചു.