ഭാരവാഹികൾക്ക് സ്വീകരണവും തൊഴിലാളി കണ്‍വൻഷനും
1279479
Monday, March 20, 2023 11:38 PM IST
എടക്കര: വഴിക്കടവിൽ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണവും തൊഴിലാളി കണ്‍വൻഷനും നടത്തി. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കന്പളക്കല്ല് സൊസൈറ്റി ഹാളിൽ ഒരുക്കിയ (സി.എച്ച്. യൂസുഫ് നഗർ) പരിപാടി എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചെന്പൻ ചെറി അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് വി.എ.കെ. തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി. അബ്ദുൾ മജീദ്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വരിക്കോടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.ഐ. അബ്ദുൾ ഹമീദ്, എസ്ടിയു മണ്ഡലം പ്രസിഡന്റ് ഉബൈദ് കാക്കീരി, ട്രഷറർ കുന്നുമ്മൽ സൈതലവി, ഭാരവാഹികളായ പി.ടി. അബ്ദുള്ള, കെ.എച്ച്. സീനത്ത്, നൗഷാദ് പേഴുംകാട്ടിൽ, മുഹമ്മദ് ഇബ്രാഹിം, വി.കെ. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, ബ്ലോക്ക് അംഗം ബാബു ഏലക്കാടൻ എന്നിവർ പ്രസംഗിച്ചു.
പി.ടി. അബ്ദുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ എസ്ടിയു ഭാരവാഹികൾ: ചെന്പൻചെറി (പ്രസിഡന്റ്), അബ്ദു കല്ലിടുന്പിൽ, ചെന്പൻ മുഹമ്മദ്, അബ്ദുൾ അസീസ് പോക്കാട്ടിൽ. എം.ടി. സീനത്ത് (വൈസ് പ്രസിഡന്റ്), ജാബിർഷാ (ജനറൽ സെക്രട്ടറി), സമീർ പനോലൻ, ഇസ്മായിൽ ആനമറി, റൂബി സജ്ന (ജോയിന്റ് സെക്രട്ടറി), സൈതലവി മൂത്തേടത്ത് (ട്രഷറർ).