എടക്കരയിൽ ഇന്നു മുതൽ ആഴ്ച്ച ചന്ത
1279775
Tuesday, March 21, 2023 11:21 PM IST
എടക്കര: കർഷകരെ സഹായിക്കാൻ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ എടക്കരയിൽ ഇന്നു മുതൽ ആഴ്ച ചന്തയ്ക്ക് തടക്കമാകുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് വിപണി കണ്ടെത്തുന്നതിനും വിഷരഹിത പച്ചക്കറികൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും വിളകൾക്ക് പരമാവധി വില ലഭ്യമാക്കുന്നതിനുമായാണ് എടക്കരയിൽ ആഴ്ച ചന്ത പ്രവർത്തനമാരംഭിക്കുന്നത്.
എല്ലാ ബുധനാഴ്ചകളിലും കൃഷിഭവൻ പരിസരത്തായിരിക്കും ചന്ത പ്രവർത്തിക്കുക. ഇന്നു രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് ചന്ത ഉദ്്ഘാടനം ചെയ്യും. വിപണനത്തിനുള്ള കാർഷിക ഉത്പന്നങ്ങൾ കർഷകർ ചന്തയിലേക്ക് എത്തിക്കണമെന്നു കൃഷിഭവൻ അധികൃതർ അറിയിച്ചു. പച്ചക്കറി സംഭരണത്തിന് പ്രത്യേക ഫണ്ട് നീക്കിവയ്ക്കാത്തതിനാൽ വിൽപ്പനയ്ക്ക് ശേഷം മാത്രമേ കർഷകർക്ക് വില ലഭിക്കുകയുള്ളു.