ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Sunday, March 26, 2023 12:09 AM IST
മ​ല​പ്പു​റം: ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 41,55,95,812 രൂ​പ വ​ര​വും 41,48,04,600 രൂ​പ ചെ​ല​വും 7,91,212 രൂ​പ നീ​ക്കി​യി​രു​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ദാ​മി​നി അ​വ​ത​രി​പ്പി​ച്ച​ത്.

ലിം​ഗ നീ​തി ഉ​റ​പ്പാ​ക്കി​യു​ള്ള ജെ​ൻ​ഡ​ർ ബ​ജ​റ്റാ​ണ് ഇ​ത്ത​വ​ണ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റേ​ത്. ക്ഷീ​ര മേ​ഖ​ല, ശി​ശു സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, പ​ശ്ചാ​ത്ത​ല മേ​ഖ​ല, ആ​രോ​ഗ്യ മേ​ഖ​ല എ​ന്നി​വ​യെ​ല്ലാം ബ​ജ​റ്റി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന മേ​ഖ​ലാ വി​ക​സ​ന​ത്തി​നാ​യി 8,07,70,800 രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് 15,50,000 രൂ​പ, ക്ഷീ​ര വി​ക​സ​ന​ത്തി​ന് 15,00,000 രൂ​പ, മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി 13,00,000 രൂ​പ​യും വ​ക​യി​രു​ത്തി. ’അ​രു​ണി​മ’ പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്കാ​യി 13,82,000 രൂ​പ, ബാ​ല സൗ​ഹൃ​ദ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ​ക്കാ​യി 89,11,520 ല​ക്ഷം രൂ​പ, വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി 30,00,000 രൂ​പ, പ്ര​ത്യേ​ക ശി​ശു​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് 4,50,000 രൂ​പ, ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 1,31,07,600 രൂ​പ, പൊ​തു ശു​ചി​ത്വം-​മാ​ലി​ന്യ പ​രി​പാ​ല​നം എ​ന്നി​വ​യ്ക്കാ​യി 34,96,500 രൂ​പ, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 4,30,84,700 രൂ​പ​യും വ​ക​യി​രു​ത്തി.

പ​ശ്ചാ​ത്ത​ല മേ​ഖ​ലാ വി​ക​സ​ത്തി​ന് എ​ട്ട് കോ​ടി രൂ​പ​യും, അ​ടി​സ്ഥാ​ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ദാ​രി​ദ്ര ല​ഘൂ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​മാ​യി 15,05,00,000 രൂ​പ​യും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി​യും ഫ​ണ്ട് വ​ക​യി​രു​ത്തി. പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ ​സി​ന്ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​സി​രി​യാ സൈ​ഫു​ദീ​ൻ, ബീ​ന ടീ​ച്ച​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ സു​ബൈ​ർ, ബി​ഡി​ഒ ജെ. ​അ​മ​ൽ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.